സമൂഹം വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യേണ്ട രണ്ടു വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി മലയാളത്തിലെ രണ്ടു പത്രങ്ങള്‍ മുന്നോട്ട് കൊണ്ടുവന്നിട്ടുള്ളത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത `മാതൃഭൂമി' മെയ് മൂന്നിന് ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നു. മൂന്നു വര്‍ഷത്തിനിടെ പതിനാറായിരം വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളെ ഉദ്ദരിച്ചുകൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളടക്കം 2004ല്‍ 5610 പേരാണ് ആത്മഹത്യ ചെയ്‌തതത്രെ. തൊട്ടടുത്ത വര്‍ഷം ഇത് 5138 ആയി കുറഞ്ഞു. എന്നാല്‍ 2006ല്‍ വിദ്യാര്‍ഥി ആത്മഹത്യ 5857 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ആത്മഹത്യ നിരക്ക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. അത് കുറയാനുള്ള സാധ്യതയും വളരെ കുറവാണ്.
ഉത്‌കണ്‌ഠയും മാനസിക സമ്മര്‍ദ്ദവും വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി വിദഗ്‌ധരും ലോകാരോഗ്യ സംഘടനാ പ്രതിനിധികളും അഭിപ്രായപ്പെടുന്നു. വിദ്യാര്‍ഥികളിലുണ്ടാകുന്ന ആത്മഹത്യയുടെ കാരണങ്ങള്‍ നമുക്ക് മനഃശാസ്‌ത്രജ്‌ഞര്‍ക്ക് വിടാം.
ആത്മഹത്യയെ ഒരു നാട്ടു നടപ്പാക്കി മാറ്റുന്നതില്‍ നമ്മുടെ പത്രങ്ങള്‍ വളരെ വലുതായ രീതിയില്‍ തന്നെ പങ്കു വഹിക്കുന്നുണ്ട് എന്നതാണ് സത്യം. പിതാവ് മൊബൈല്‍ഫോണ്‍ വാങ്ങി തരാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഇത് മലയാള പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണ്. മകന്‍ മോശമായ രീതിയിലേക്ക് പോകാതിരിക്കാന്‍ വേണ്ടിയാവാം പിതാവ് മൊബൈല്‍ഫോണ്‍ വാങ്ങികൊടുക്കാതിരുന്നത്. ആ പിതാവിന്റെ മുന്നിലേക്കാണ് ഈ പത്രവാരത്ത എത്തുന്നത്. ആ കാര്യം പത്രങ്ങള്‍ മറന്നുപോകുന്നു അല്ലെങ്കില്‍ അത് നമ്മെ സംബന്ധിക്കുന്ന വിഷയമല്ല എന്നരീതിയില്‍ പത്രങ്ങള്‍ ഒഴിഞ്ഞു മാറുന്നു. അതോടൊപ്പം തന്നെ മറ്റ് കുട്ടികളുടെ ഇടയിലേക്ക് ഒരു സന്ദേശമെത്തിക്കാനും പത്രങ്ങള്‍ ശ്രമിക്കുന്നു. `എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹാരം ആത്മഹത്യ തന്നെ' എന്ന് വിദ്യാര്‍ഥികളെ ഉത്‌ബോധിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇത്തരം വാര്‍ത്തകളിലൂടെ പത്രങ്ങള്‍ ചെയ്യുന്നത്.
ഇതു മാത്രമല്ല, ആത്മഹത്യ ചെയ്യേണ്ടത് എങ്ങനെയാണ്, തൂങ്ങിമരിക്കണമെങ്കില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് തുടങ്ങി എല്ലാത്തിന്റെയും വിശദ വിവരങ്ങള്‍ അറിയണമെങ്കില്‍ പത്രം ഒന്നു നന്നായി വായിച്ചാല്‍ മതി. പൊതുവെ സായാഹ്ന പത്രം ചെയ്‌തു വരുന്ന ഈ ജോലികള്‍ മൂഖ്യധാരാ പത്രങ്ങള്‍ കൂടി ഏറ്റെടുത്തതാണ് ആത്മഹത്യ വര്‍ദ്ധിപ്പിച്ചതെന്ന് പറഞ്ഞാല്‍ എതിര്‍ക്കാന്‍ പത്രങ്ങള്‍ക്ക് വാക്കുകളുണ്ടാവില്ല.
ആത്മഹത്യ ഒരാഘോഷമാക്കി മാറ്റുന്നതിനു പകരം ഒരു പരാമര്‍ശം മാത്രമാക്കി വേണമെങ്കില്‍ പത്രങ്ങള്‍ക്ക് നിര്‍ത്താം. പോലീസിന്റെ രേഖകളില്‍ ആത്മഹത്യയായും പത്രത്തില്‍ അത് വെറും മരണമായും തന്നെ നിലനില്‍ക്കട്ടെ.
************************
രണ്ടാമതായി `മാധ്യമം' `പെണ്‍വിരോധം' എന്ന പേരിലെഴുതിയ മുഖപ്രസംഗമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത് എന്ന് എനിക്കു തോന്നിയിട്ടുള്ളത്.രാജ്യത്തിനും സംസ്ഥാനത്തിനും നാണക്കേടുണ്ടാക്കുന്ന കണക്കുകളാണ് ആണ്‍-പെണ്‍ അനുപാതം സംബന്ധിച്ച് പുറത്തു വന്നിരിക്കുന്നത്. പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ ഇല്ലായ്‌മ ചെയ്യുന്നത് സ്‌ത്രീ വര്‍ഗത്തോടുള്ള പക്ഷപാതവും മനുഷ്യരാശിയോടുള്ള ധിക്കാരവുമാണെന്ന് മുഖപ്രസംഗത്തിലെഴുതിയിരിക്കുന്നു.
നൂറു ശതമാനം സാക്ഷരത നേടിയ കേരളം പോലുള്ള ആരോഗ്യ രംഗത്ത് മുന്‍പന്തിയിലുള്ള സംസ്ഥാനത്ത് ലിംഗനിര്‍ണയ പരിശോധനകളും ഗര്‍ഭഛിദ്രവും യഥേഷ്‌ടം നടക്കുന്നതായാണ് സൂചന. 2001ലെ സെന്‍സസ് പ്രകാരം ആറു വയസുവരെയുള്ളവരില്‍ 1000ത്തിന്‍ 960 എന്നായിരുന്നു എനുപാതമെങ്കില്‍ 2008 മാര്‍ച്ചില്‍ ഇത് 1000 ത്തിന് 946 ആയി ചുരുങ്ങിയിരിക്കുന്നു .
വളരെ വിശദമായ ചര്‍ച്ചകളിലൂടെ നടത്തുന്ന നിയമ നിര്‍മ്മാണത്തിലൂടെയും ഉള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെയും മാത്രമേ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ സാധിക്കുകയുള്ളു. വനിതാ സംവരണവുമായി ബന്ധപ്പെട്ട് പലതവണ മുഖലേഖനമെഴുതിയ മാധ്യമം ഒളിഞ്ഞും തെളിഞ്ഞും സ്‌ത്രീകളുടെ പൊതു ജീവിത പ്രവേശനത്തെ പരിഹസിക്കുകയാണ് ചെയ്‌തിട്ടുള്ളത്.
ഐസ്‌ക്രീം വാണിഭകേസില്‍ ചില കൊമ്പന്‍സ്രാവുകളെ വലയിലാക്കാന്‍ കരുക്കള്‍ നീക്കിയത് അന്നത്തെ സിറ്റി കമ്മീഷണറായിരുന്ന ഒരു വനിതയും കോഴിക്കോട്ടെ സാമൂഹ്യപ്രവര്‍ത്തകരായ ഏതാനും പെണ്ടകുട്ടികളുമായിരുന്നല്ലോ. ഈ സമയം ജമാ അത്തെ ഇസ്ലാമിയുടെ ഒരു സമുന്നതന്‍ അവരുടെ പത്രത്തിലെഴുതിയത് `` ഓഫീസുകളില്‍ നിന്നും പണിശാലകളില്‍ നിന്നും സാമൂഹ്യ രംഗങ്ങളില്‍ നിന്നുമൊക്കെ പെണ്ണുങ്ങളെ തിരിച്ചു വിളിച്ച് പകരം പുരുഷന്മാര്‍ക്ക് തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗമാവും'' എന്നാണ്. അമ്പത് കൊല്ലത്തിനപ്പുറം തനി യാഥാസ്ഥിതിക പുരോഹിതന്മാര്‍ പോലും പറയാനറയ്‌ക്കുന്ന ഇത്തരം വെളിപാടുകളാണ് സമുദായിക പുരോഗതിക്കായി നിലകൊള്ളുന്നവര്‍ തങ്ങളുടെ പത്രം വഴി എഴുതി വിടുന്നത്. (ഇതു പോലെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ ആയികൊണ്ടാണോ ഈ മുഖപ്രസംഗവും എഴുതിയിരിക്കുന്നത് എന്ന് സംശയിക്കുന്നു.)
Read More......
കഴിഞ്ഞ മാസം അവസാനം മധ്യപ്രദേശ് പോലീസ് അറസ്റ്റു ചെയ്‌ത നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ പ്രവരത്തകര്‍ക്കുവേണ്ടി ഇവിടെ കേരളത്തില്‍ ഒരു പത്രം വിലപിക്കുകയാണ്. സിമിയുടെ ഭാഗം പറയാന്‍ ശ്രമിക്കുന്നത് ആറു രാഷ്‌ട്രങ്ങളില്‍ പ്രസിദ്ധീകരണം നടത്തുന്നു എന്നവകാശപ്പെടുന്ന `മാധ്യമം' ദിനപത്രമാണ്. മലയാളിയടക്കമുള്ള സിമിയുടെ 13 ഉന്നത നേതാക്കളെയാണ് പോലീസ് അറസ്റ്റു ചെയ്‌തത്. സിമിയുടെ മുന്‍മേധാവി സഫ്‌ദര്‍ നഗോരി, സഹോദരനും ആദ്ധ്രപ്രദേശില്‍ സംഘടനയുടെ ചുമതലക്കാരനുമായ കമറുദ്ദീന്‍ നഗോരി തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ പ്രമുഖരാണ്.
സിമി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത വാര്‍ത്തയറിഞ്ഞ് മാധ്യമം പത്രാധിപര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായതിനെ തുടര്‍ന്നാണ് `നിലക്കാത്ത സിമി വേട്ട' എന്ന പേരില്‍ മുഖപ്രസംഗം തന്നെ എഴുതി പിടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഗടനയിലോ മതേതരത്വത്തിലോ വിശ്വാസമില്ലാത്ത സംഛടനയാണ് സിമി.
സംഘടനയുടെ അഭിപ്രായ പ്രകാരം അല്‍-ഖ്വയ്‌ദ നേതാവ് ഒസാമ ബിന്‍ ലാദനാണ് മികച്ച നേതാവ്.ഇത്തരത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തകരെ പിടികൂടുകയാണെങ്കില്‍ അവര്‍ക്കു മേല്‍ ചുമത്തുന്ന കുറ്റങ്ങള്‍ തന്നെയാണ് ഇത്തവണയും ചുമത്തിയിട്ടുള്ളത്. അതിനു പകരം അവര്‍ക്കു മേല്‍ മോഷണം, പിടിച്ചു പറി തുടങ്ങിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണോ മാദ്യമം പത്രാധിപര്‍ പറയുന്നതെന്ന് തോന്നുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത മുസ്ലീം യുവാക്കളെ പിന്നീട് നിഡൂഢ കേന്ദ്രങ്ങളില്‍ നിന്ന് പിടികൂടിയതായി വാര്‍ത്ത സഡഷ്‌ടിക്കുകയാണ് ചെയ്യുന്നതെന്ന് സി പി ഐ ചൂണ്ടിക്കാട്ടുന്നു എന്ന് മുഖപ്രസംഗം പറയുന്നു. സാധാരണ എഡിറ്റോറിയലില്‍ പത്രത്തിന്റെ അഭിപ്രായം തുറന്നു പറയാറാണ് പതിവ്. എന്നാല്‍ ഇവിടെ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന നിലയിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മാധ്യമം പറയേണ്ടകാര്യം സി പി ഐയെ മുന്‍ നിര്‍ത്തി ഇവിടെ പറഞ്ഞത്. മഹാഭാരതത്തില്‍ അര്‍ജുനന്‍ ശിഖണ്‌ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്‌തതു പോലെ.
`ഇസ്ലാമും കമ്മ്യൂണിസവും' ചേര്‍ത്തു കെട്ടി സാംസ്‌കാരിക മുന്നണിയുണ്ടാക്കാന്‍ ഇന്ന് ഇടതുപക്ഷ കലാസാഹിത്യകാരന്മാര്‍ ഇന്ന് ആനയിച്ചെഴുന്നള്ളിക്കുന്നത് ജമാ അത്തെ ഇസ്ലാംമിക്കാരായ മുസ്ലീം തെഗാഡിയമാരെയാണ്.ബാംഗ്ലൂരിലെ ഐ ടി മേഖലയില്‍ വിദഗ്‌ധരായ മുസ്ലീം യുവാക്കള്‍ രംഗം വിടുന്നതായാണ് സൂചന എന്നും പത്രം പറഞ്ഞിരിക്കുന്നു. ഇതിനെകുറിച്ച് ഒ അബ്‌ദുല്ല ഒരിക്കല്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയിട്ടുമുണ്ട്. ( ഒ അബ്‌ദുല്ലയെ അറിയില്ലേ വിവാദങ്ങള്‍ മാത്രം എഴുതിപിടിപ്പിക്കുന്ന ഒരാള്‍.). സിമിയുടെ സാദാ പ്രവര്‍ത്തപര്‍ പോലും സാങ്കേതിക വിദ്യയിലും മറ്റും അതിവിദഗ്‌ധരായിട്ടുള്ളവരാണ്. സ്ഥാപക പ്രസിഡന്റ് മുഹമ്മദ് അഹമ്മദുല്ല സിദ്ദിഖി വെസ്റ്റേണ്‍ ഇല്ല്യനോയ്‌ഡ് യൂനിവേഴ്‌സിറ്റിയിലെ ജേണലിസം ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ പ്രൊഫസറായിരുന്നു. ഇക്കാരണങ്ങളാണ് മുസ്ലീം യുവാക്കള്‍ രംഗം വിടുന്നതെന്നാണ് അബ്‌ദുല്ല പറഞ്ഞു വെക്കുന്നത് (മോഷ്‌ടിക്കാത്തവന്‍ ഭയക്കേണ്ട കാര്യമുണ്ടോ).
ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള പത്രമാണ് മാധ്യമം. ഈ സംഘടനയെ കുറിച്ച് രമ്‌ടു വാക്ക്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ആര്‍ എസ് എസിനൊപ്പം നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമി, നേതാക്കളുടെ ജയില്‍ മോചനത്തിനായി ഉണ്ടാക്കിയ ഒത്തു തീര്‍പ്പു വ്യവസ്ഥയിലാണാദ്യമായി ഇന്ത്യയെന്നൊരു സ്വതന്ത്ര റിപ്പബ്ലിക്കിനെയും ഭരണ ഘടനയെയും അംഗീകരിക്കാനും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമുണ്ടെന്ന് വാചാ സമ്മതിക്കാനും തയ്യാറായത്. അക്കാലം വരെ അവര്‍ക്ക് ഇസ്ലാമികം എന്നതില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമായിരുന്നില്ല. സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതു പോലും `ഹരാമമായി പ്രഖ്യാപിച്ച് നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴിലു നിഷേധിച്ച അതേ ആളുകളാണ് സമുദായത്തിന് സര്‍ക്കാര്‍ വിഹിതം കിട്ടിയില്ല എന്നു മുറവിളി കൂട്ടുന്നത്.
ഇതിനു മുമ്പും ഇതു പോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ശക്തമായ ഭാഷയില്‍ വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തുന്ന മുഖപ്രസംഗങ്ങള്‍ മാധ്യമത്തില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. സംഘപരിവാറിന്റെ `അമ്മിഞ്ഞക്കൂറ്' എം എഫ് ഹുസൈന്‍ എന്ന ചിത്രകാരന്റെ വസതിക്കു നേരെ തിരിഞ്ഞ സന്ദര്‍ഭത്തിലാണ് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് മാധ്യമം പത്രാധിപര്‍ക്ക് ബോധോദയമുണ്ടായത്. അന്നീ പത്രം എഴുതിയ മുഖപ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് താഴെ എഴുതിയിരിക്കുന്നത്.
`` ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിര പരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ ഉള്‍പ്പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണ പ്രകടനത്തിന് മറ്റു വിശദീകരണങ്ങളില്ല''........`` ഇക്കാലത്ത് കവല ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്‌ത്രീകള്‍ വിവസ്‌ത്രകളായി കുളിക്കുന്നത് ഒളിഞ്ഞു നോക്കാന്‍ മരത്തില്‍ കയറി ഇരിക്കുന്നവനും തരം കിട്ടിയാല്‍ പാല്‍ കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്‌ണനെ വ്യാസന്‍ പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണ് കാണേണ്ടത്..........കല്ല് കരട് കാഞ്ഞിരകുറ്റികളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരന്റെ ആരാധനാ മൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനുമെല്ലാം പെടും....'' (മാധ്യമം മുഖപ്രസംഗം 1998 മേയ് 4). ഇതെഴുതി പിടിപ്പിച്ചവരുടെ വിവരക്കേട് തിരിച്ചറിഞ്ഞതാണ് ഒരു സമുദായം നേടിയ കഴിവ്. നിരോധിത സംഘടന.യുടെ പേരില്‍ നടത്തുന്ന നടപടികലെകുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുന്ന മാധ്യമം ഒന്ന് പിരകോട്ട് ചിന്തിക്കുന്നത് നന്നായിരിക്കും.
Read More......