2008-04-23
2008-04-12
`സിമി'ക്കു വേണ്ടി വിലപിക്കുന്നവര്‍
കഴിഞ്ഞ മാസം അവസാനം മധ്യപ്രദേശ് പോലീസ് അറസ്റ്റു ചെയ്‌ത നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ പ്രവരത്തകര്‍ക്കുവേണ്ടി ഇവിടെ കേരളത്തില്‍ ഒരു പത്രം വിലപിക്കുകയാണ്. സിമിയുടെ ഭാഗം പറയാന്‍ ശ്രമിക്കുന്നത് ആറു രാഷ്‌ട്രങ്ങളില്‍ പ്രസിദ്ധീകരണം നടത്തുന്നു എന്നവകാശപ്പെടുന്ന `മാധ്യമം' ദിനപത്രമാണ്. മലയാളിയടക്കമുള്ള സിമിയുടെ 13 ഉന്നത നേതാക്കളെയാണ് പോലീസ് അറസ്റ്റു ചെയ്‌തത്. സിമിയുടെ മുന്‍മേധാവി സഫ്‌ദര്‍ നഗോരി, സഹോദരനും ആദ്ധ്രപ്രദേശില്‍ സംഘടനയുടെ ചുമതലക്കാരനുമായ കമറുദ്ദീന്‍ നഗോരി തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ പ്രമുഖരാണ്.
സിമി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത വാര്‍ത്തയറിഞ്ഞ് മാധ്യമം പത്രാധിപര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായതിനെ തുടര്‍ന്നാണ് `നിലക്കാത്ത സിമി വേട്ട' എന്ന പേരില്‍ മുഖപ്രസംഗം തന്നെ എഴുതി പിടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഗടനയിലോ മതേതരത്വത്തിലോ വിശ്വാസമില്ലാത്ത സംഛടനയാണ് സിമി.
സംഘടനയുടെ അഭിപ്രായ പ്രകാരം അല്‍-ഖ്വയ്‌ദ നേതാവ് ഒസാമ ബിന്‍ ലാദനാണ് മികച്ച നേതാവ്.ഇത്തരത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തകരെ പിടികൂടുകയാണെങ്കില്‍ അവര്‍ക്കു മേല്‍ ചുമത്തുന്ന കുറ്റങ്ങള്‍ തന്നെയാണ് ഇത്തവണയും ചുമത്തിയിട്ടുള്ളത്. അതിനു പകരം അവര്‍ക്കു മേല്‍ മോഷണം, പിടിച്ചു പറി തുടങ്ങിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണോ മാദ്യമം പത്രാധിപര്‍ പറയുന്നതെന്ന് തോന്നുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത മുസ്ലീം യുവാക്കളെ പിന്നീട് നിഡൂഢ കേന്ദ്രങ്ങളില്‍ നിന്ന് പിടികൂടിയതായി വാര്‍ത്ത സഡഷ്‌ടിക്കുകയാണ് ചെയ്യുന്നതെന്ന് സി പി ഐ ചൂണ്ടിക്കാട്ടുന്നു എന്ന് മുഖപ്രസംഗം പറയുന്നു. സാധാരണ എഡിറ്റോറിയലില്‍ പത്രത്തിന്റെ അഭിപ്രായം തുറന്നു പറയാറാണ് പതിവ്. എന്നാല്‍ ഇവിടെ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന നിലയിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മാധ്യമം പറയേണ്ടകാര്യം സി പി ഐയെ മുന്‍ നിര്‍ത്തി ഇവിടെ പറഞ്ഞത്. മഹാഭാരതത്തില്‍ അര്‍ജുനന്‍ ശിഖണ്‌ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്‌തതു പോലെ.
`ഇസ്ലാമും കമ്മ്യൂണിസവും' ചേര്‍ത്തു കെട്ടി സാംസ്‌കാരിക മുന്നണിയുണ്ടാക്കാന്‍ ഇന്ന് ഇടതുപക്ഷ കലാസാഹിത്യകാരന്മാര്‍ ഇന്ന് ആനയിച്ചെഴുന്നള്ളിക്കുന്നത് ജമാ അത്തെ ഇസ്ലാംമിക്കാരായ മുസ്ലീം തെഗാഡിയമാരെയാണ്.ബാംഗ്ലൂരിലെ ഐ ടി മേഖലയില്‍ വിദഗ്‌ധരായ മുസ്ലീം യുവാക്കള്‍ രംഗം വിടുന്നതായാണ് സൂചന എന്നും പത്രം പറഞ്ഞിരിക്കുന്നു. ഇതിനെകുറിച്ച് ഒ അബ്‌ദുല്ല ഒരിക്കല്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയിട്ടുമുണ്ട്. ( ഒ അബ്‌ദുല്ലയെ അറിയില്ലേ വിവാദങ്ങള്‍ മാത്രം എഴുതിപിടിപ്പിക്കുന്ന ഒരാള്‍.). സിമിയുടെ സാദാ പ്രവര്‍ത്തപര്‍ പോലും സാങ്കേതിക വിദ്യയിലും മറ്റും അതിവിദഗ്‌ധരായിട്ടുള്ളവരാണ്. സ്ഥാപക പ്രസിഡന്റ് മുഹമ്മദ് അഹമ്മദുല്ല സിദ്ദിഖി വെസ്റ്റേണ്‍ ഇല്ല്യനോയ്‌ഡ് യൂനിവേഴ്‌സിറ്റിയിലെ ജേണലിസം ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ പ്രൊഫസറായിരുന്നു. ഇക്കാരണങ്ങളാണ് മുസ്ലീം യുവാക്കള്‍ രംഗം വിടുന്നതെന്നാണ് അബ്‌ദുല്ല പറഞ്ഞു വെക്കുന്നത് (മോഷ്‌ടിക്കാത്തവന്‍ ഭയക്കേണ്ട കാര്യമുണ്ടോ).
ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള പത്രമാണ് മാധ്യമം. ഈ സംഘടനയെ കുറിച്ച് രമ്‌ടു വാക്ക്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ആര്‍ എസ് എസിനൊപ്പം നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമി, നേതാക്കളുടെ ജയില്‍ മോചനത്തിനായി ഉണ്ടാക്കിയ ഒത്തു തീര്‍പ്പു വ്യവസ്ഥയിലാണാദ്യമായി ഇന്ത്യയെന്നൊരു സ്വതന്ത്ര റിപ്പബ്ലിക്കിനെയും ഭരണ ഘടനയെയും അംഗീകരിക്കാനും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമുണ്ടെന്ന് വാചാ സമ്മതിക്കാനും തയ്യാറായത്. അക്കാലം വരെ അവര്‍ക്ക് ഇസ്ലാമികം എന്നതില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമായിരുന്നില്ല. സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതു പോലും `ഹരാമമായി പ്രഖ്യാപിച്ച് നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴിലു നിഷേധിച്ച അതേ ആളുകളാണ് സമുദായത്തിന് സര്‍ക്കാര്‍ വിഹിതം കിട്ടിയില്ല എന്നു മുറവിളി കൂട്ടുന്നത്.
ഇതിനു മുമ്പും ഇതു പോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ശക്തമായ ഭാഷയില്‍ വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തുന്ന മുഖപ്രസംഗങ്ങള്‍ മാധ്യമത്തില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. സംഘപരിവാറിന്റെ `അമ്മിഞ്ഞക്കൂറ്' എം എഫ് ഹുസൈന്‍ എന്ന ചിത്രകാരന്റെ വസതിക്കു നേരെ തിരിഞ്ഞ സന്ദര്‍ഭത്തിലാണ് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് മാധ്യമം പത്രാധിപര്‍ക്ക് ബോധോദയമുണ്ടായത്. അന്നീ പത്രം എഴുതിയ മുഖപ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് താഴെ എഴുതിയിരിക്കുന്നത്.
`` ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിര പരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ ഉള്‍പ്പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണ പ്രകടനത്തിന് മറ്റു വിശദീകരണങ്ങളില്ല''........`` ഇക്കാലത്ത് കവല ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്‌ത്രീകള്‍ വിവസ്‌ത്രകളായി കുളിക്കുന്നത് ഒളിഞ്ഞു നോക്കാന്‍ മരത്തില്‍ കയറി ഇരിക്കുന്നവനും തരം കിട്ടിയാല്‍ പാല്‍ കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്‌ണനെ വ്യാസന്‍ പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണ് കാണേണ്ടത്..........കല്ല് കരട് കാഞ്ഞിരകുറ്റികളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരന്റെ ആരാധനാ മൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനുമെല്ലാം പെടും....'' (മാധ്യമം മുഖപ്രസംഗം 1998 മേയ് 4). ഇതെഴുതി പിടിപ്പിച്ചവരുടെ വിവരക്കേട് തിരിച്ചറിഞ്ഞതാണ് ഒരു സമുദായം നേടിയ കഴിവ്. നിരോധിത സംഘടന.യുടെ പേരില്‍ നടത്തുന്ന നടപടികലെകുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുന്ന മാധ്യമം ഒന്ന് പിരകോട്ട് ചിന്തിക്കുന്നത് നന്നായിരിക്കും.
Posted by പി വി ആര്‍ | Permalink | | 0 comments
Labels: മാധ്യമ വിചാരം
2008-04-03
കസ്‌തൂരി മഞ്ഞളിന്റെ കാന്തിയില്‍ വഞ്ചിതരാകുന്ന പെണ്‍കുട്ടികള്‍
Posted by പി വി ആര്‍ | Permalink | | 0 comments
Labels: അന്വേഷണം
2008-03-13
ഭാഷയിലും സ്‌ത്രീ വിരുദ്ധത?
Posted by പി വി ആര്‍ | Permalink | | 3 comments
Labels: ഭാഷ
2008-03-06
ഗോള്‍വല കുലുക്കിയതിന്റെ ഓര്‍മ്മയില്‍
കഴിഞ്ഞ വര്‍ഷം കോഴിക്കോട് വെസ്റ്റ്‌ഹില്‍ മൈതാനത്ത് സ്വാതന്ത്ര്യ ദിന പരേഡ് കാണാനെത്തിയ എ പ്രദീപ് കുമാര്‍ എം എല്‍ എ പുവര്‍ ഹോമില്‍ കഴിയുന്ന ലോക ഫുട്‌ബോള്‍ താരം ജോര്‍ജ് തോമസിനെ സന്ദര്‍ശിക്കുകയുണ്ടായി. അതിനു ശേഷം എം എല്‍ എ മുഖ്യ മന്ത്രിക്കയച്ച കത്ത് പത്രകുറിപ്പായി ലഭിച്ചതാണ് ജോര്‍ജിനെ പോയി കാണാന്‍ എന്നെ പ്രേരിപ്പിച്ചത്. ജോര്‍ജിനെ കണ്ടു മടങ്ങുമ്പോള്‍ അവസാനമായി പറഞ്ഞത് തന്നെ കുറിച്ച് എഴുതി വന്ന പത്രം കാണിച്ചു കൊടുക്കണമെന്നായിരുന്നു. സമ്മതം പറഞ്ഞു കൊണ്ടാണ് അവിടെ നിന്നിരങ്ങിയത്. ഒടുവില്‍ ചിലരുടെ മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയത് ഇന്ന് ഇവിടെ പ്രസിദ്ധീകരിക്കുന്നു. അത് കാണാന്‍ ജോര്‍ജ് തോമസ് ഇല്ലെന്ന കാര്യം ഓര്‍മ്മിച്ചുകൊണ്ട്.
കാല്‍പ്പന്തിന്റെ നൊമ്പരങ്ങള്‍ക്കിടയില്‍ വിവാഹം പോലും മറന്നു പോയ ജോര്‍ജ് ഓര്‍മ്മകളുടെ കളിക്കളത്തില്‍ ഇപ്പോള്‍ തനിച്ചാണ്. ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങിയെങ്കിലും ജോര്‍ജ് തോമസിനു ചുറ്റും കളിക്കളത്തിന്റെ നിലയ്‌ക്കാത്ത ആരവവും ഗോള്‍ വല കുലുക്കിയതിന്റെ കാഴ്‌ചകളും ഇന്നും മായാതെ നില്‍ക്കുന്നു.കാല്‍പ്പന്ത് കളിയില്‍ മാസ്‌മരികത സൃഷ്‌ടിച്ച് ഒരു കാലഘട്ടത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ തിളങ്ങി നിന്ന ജോര്‍ജ് തോമസ് ഇപ്പോള്‍ വെസ്റ്റ്‌ഹില്ലിലെ പുവര്‍ ഹോമിലെ നാലു ചുമരുകള്‍ക്കിടയില്‍ ആരോടെല്ലാമുള്ള പരിഭവങ്ങള്‍ ഉള്ളിലൊതുക്കി പഴയകാല പ്രതാപവും പറഞ്ഞ് സായൂജ്യമടയുന്നു.
Posted by പി വി ആര്‍ | Permalink | | 0 comments
Labels: അഭിമുഖം
2008-02-29
കളി... കളത്തിനു പുറത്തേക്ക്

Posted by പി വി ആര്‍ | Permalink | | 2 comments
Labels: വാര്‍ത്തയും വീക്ഷണവും
2008-02-27
ബീഹാറി കാണാത്ത `ലാലു മാജിക്ക്'

ബസുകളും ഓട്ടോറിക്ഷകളും കറുത്ത പുക നിറച്ച ചെളി നിറഞ്ഞ തെരുവുകള്‍. റോഡു വക്കില്‍ കൂട്ടിയിട്ട മാലിന്യങ്ങളില്‍ ഭക്ഷണം തിരയുന്ന പട്ടികള്‍. അതിന് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്ന ആളുകള്‍.
ഇത് ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലെ ഒരു തെരുവില്‍ നിന്നുള്ള കാഴ്‌ചയാണ്. വികലമായ സാമ്പത്തിക ഭദ്രതയുള്ള സംസ്ഥാനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനം. ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച് ഒരു കൂട്ടം ജനങ്ങള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഇവിടെ താമസിക്കുന്നു. ഇത് ഇപ്പോള്‍ ഇവിടെ എഴുതാന്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന് നിങ്ങള്‍ ചിലപ്പോള്‍ സംശയിച്ചേക്കാം. ഒരു പക്ഷെ ഇതിന്റെ തലക്കെട്ടില്‍ നിന്നു തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാനും സാധ്യതയുണ്ട്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇന്ത്യന്‍ റെയില്‍വെയെ ലാഭത്തിലാക്കി ലാലു പ്രസാദ് യാദവിന്റെ `ഇന്ദ്രജാലം' തുടരുന്നു. ഇത് ഞാന്‍ പറഞ്ഞതല്ല. ഇപ്രാവശ്യത്തെ റെയില്‍വെ ബജറ്റിനെ അനുമോദിച്ചുകൊണ്ട് കേരളത്തിലെ പത്രങ്ങള്‍ എഴുതിപിടിപ്പിച്ചതാണ്. കാര്യം ശരിയായിരിക്കാം. ഇരുപ്പത്തയ്യായിരം കോടിയാണ് ഈ വര്‍ഷത്തെ റെയില്‍വെയുടെ ലാഭം. മാത്രമല്ല, കേരളത്തിന് കോച്ച് ഫാക്‌ടറിയും പുതിയ നാല് വണ്ടികളും കിട്ടിയിട്ടുണ്ട്. ലാലു നമുക്ക് തന്ന പ്രസാദമായാണ് പത്രങ്ങള്‍ ഇതിനെ കാണുന്നത്. ഇത്രയൊക്കെ നമുക്ക് തന്ന ലാലുവിനെ പുകഴ്‌ത്തിയില്ലെങ്കിലെ അത്ഭുതമുള്ളു.
റെയില്‍വെയുടെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക് ലാലുവിന്റെ സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കാം. ബീഹാറില്‍ അരാജകത്വം നടമാടുകയാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് അവിടെയുണ്ടായ ചെറിയൊരു സംഭവത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ ലാലു മറുപടി പറഞ്ഞത്. ബീഹാറിലെ ഗ്രാമപ്രമാണിയുടെ വീട്ടില്‍ മോഷണം നടത്തിയത് അടുത്ത ഗ്രാമത്തിലെ ഏതാനും യുവാക്കളാണെന്നേരോപിച്ച് നാട്ടുകാര്‍ അവരില്‍ പത്തുപേരെ തല്ലിക്കൊന്നതാണ് സംഭവം. ഈ കാര്യത്തില്‍ ലാലുവിനെ പറഞ്ഞിട്ട് കാര്യമില്ല. ലാലുവല്ലല്ലോ ഇപ്പോള്‍ മുഖ്യമന്ത്രി. പക്ഷെ ഒരു കാലത്ത് അതായത് ഡല്‍ഹിക്കു പോകുന്നതിനു മുമ്പ് ഏറെക്കാലം നേരിട്ടും ഭാര്യ റാബ്രി ദേവിയെ ബിനാമിയാക്കിയും സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയാണ് ഇപ്പോഴത്തെ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ്. ഇന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി തന്റെ രാഷ്‌ട്രീയ പ്രതിയോഗിയായതിനാല്‍, തന്റെ കാലത്തും ബീഹാറിന്റെ ഗതി ഇതുതന്നെയായിരുന്നുവെന്ന വസ്‌തുത സൗകര്യപൂര്‍വ്വം ലാലു മറന്നു. ഇവിടെയുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളും മറ്റും കണ്ടാല്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവും എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമായ ജുഡീഷ്യറിയും അക്രമങ്ങള്‍ തടഞ്ഞും അമര്‍ച്ച ചെയ്‌തും ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം സാധ്യമാക്കാന്‍ ചുമതലപ്പെട്ട പോലീസും ഉള്ള ജനാധിപത്യ ഭാരതത്തിലെ സംസ്ഥാനമാണ് ബീഹാര്‍ എന്നു വിശ്വസിക്കാന്‍ വിഷമം തോന്നും.
ഭാരതത്തിന്റെ നല്ല ഭാവിയും വികസന സ്വപ്‌നങ്ങളും മാത്രം സംസാരിക്കുമ്പോഴും ഇന്ത്യയുടെ ജനസംഖ്യയുടെ പത്ത് ശതമാനമുള്ള ബീഹാറിനെ ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. സൗത്ത് ഏഷ്യന്‍ സംസ്ഥാനങ്ങളില്‍ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍. 47 ശതമാനമാണ് ബീഹാറിലെ സാക്ഷരതാ നിരക്ക്. സ്‌ത്രീ സാക്ഷരത ഇവിടെ 3.12 ശതമാനം മാത്രമാണ്. അതേസമയം, ശിശു മരണ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് ബീഹാര്‍. ഉദയ സൂര്യനെന്നും അസ്‌തമന സൂര്യനെന്നും ഇന്ത്യന്‍ സംസ്ഥാനങ്ങളെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് രണ്ടായി തിരിച്ചിട്ടുണ്ട്. അതില്‍ അസ്‌തമന് സൂര്യനെന്ന വിഭാഗ്‌ത്തില്‍ ബീഹാറും ഉത്തര്‍പ്രദേശുമാണ് മുന്നില്‍ നില്‍ക്കുന്നത്. 1990 കളുടെ ആദ്യ പകുതിയില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കാത്ത ബീഹാറിന് കഴിഞ്ഞ ഡിസംബര്‍ അവസാനം സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ വേണ്ടി ലോകബേങ്ക് 225 മില്ല്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. ലോകബേങ്ക് സഹായത്തോടെ പുതിയൊരു യുഗത്തിന് പിറവി നല്‍കാന്‍ ഇത് സഹായിക്കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിലയിരുത്തല്‍. ലാലുവിന്റെയത്ര മാനേജ്‌മെന്റ് തന്ത്രങ്ങള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് അറിയില്ലെങ്കിലും നവ യുഗം പിറക്കുമോയെന്ന് നമുക്ക് കണ്ടറിയാം.
ബീഹാറില്‍ തൊഴില്‍ രഹിതരുടെ ശതമാനം 66.3 ആണ്. ബീഹാറില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബീഹാറിലെ നല്ലൊരു ശതമാനം ജനങ്ങളും ബ്രിട്ടന്റെ കോളനി രാജ്യങ്ങളിലേക്കാണ് തൊഴില്‍ തേടി പോയിരുന്നത്. പിന്നീട് ആസ്സാമിലെ തേയിലത്തോട്ടങ്ങളിലും പശ്ചിമ ബംഗാളിലെ ഫാക്‌ടറികളിലും തൊഴിലെടുക്കുന്ന ബീഹാറികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലേക്കും തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ബീഹാറികളെ കാണാം.ആളുകളെ തട്ടികൊണ്ടു പോയതിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതാവണം ലാലുവിന്റെ കാലത്ത് വളര്‍ന്നുവന്ന വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇരുന്നൂറിലധികം അഴിമതി കേസുകളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് നേരെ കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു വന്നിട്ടുള്ളത്. പതിനായിരം കേസുകളാണ് 2007ല്‍ അതിവേഗ കോടതി തീര്‍പ്പാക്കിയത്. ന്യൂഡല്‍ഹിയിലെ ജനസംഖ്യയില്‍ പതിനൊന്ന് ശതമാനവും ബീഹാറികളാണെന്നാണ് പുതിയ പഠനം. ഡല്‍ഹിയിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ മുന്‍ നിരയില്‍ ബീഹാറികള്‍ തന്നെയാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അഭിപ്രായപ്പെട്ടത്. ബീഹാറില്‍ വികസനം വരാതെ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവില്ലെന്നാണ് എ ഡി ആര്‍ ഐ വക്താവിന്റെ അഭിപ്രായം. ബീഹാര്‍ എന്റെ പ്രശ്‌നമല്ലെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാകാം. പക്ഷെ സമീപ ഭാവിയില്‍ അത് നമ്മുടെ പ്രശ്‌നമായി മാറാനുള്ള സാധ്യത തള്ളികളയാനാവില്ല.
*** മദ്രാസിയും ബീഹാറിയും തമ്മിലെന്ത്?
തെക്ക് നിന്നുള്ളവരെ ഒന്നാകെ താഴ്‌ത്തികെട്ടുന്ന വാക്കായിരുന്നു മദ്രാസി; മോശപ്പെട്ടവന്‍ കൊള്ളരുതാത്തവന്‍ എന്നതിനു പര്യായം. ബീഹാറി എന്ന വാക്കിന്റെ പര്യായവും ഏറെക്കുറെ ഇതുതന്നെ. ദേഷ്യം വന്നാല്‍ ശകാരിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന വാക്കു കൂടിയാണ് ബീഹാറി.
Posted by പി വി ആര്‍ | Permalink | | 11 comments
Labels: വാര്‍ത്തയും വീക്ഷണവും







