2008-04-23
2008-04-12
`സിമി'ക്കു വേണ്ടി വിലപിക്കുന്നവര്‍
കഴിഞ്ഞ മാസം അവസാനം മധ്യപ്രദേശ് പോലീസ് അറസ്റ്റു ചെയ്‌ത നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ പ്രവരത്തകര്‍ക്കുവേണ്ടി ഇവിടെ കേരളത്തില്‍ ഒരു പത്രം വിലപിക്കുകയാണ്. സിമിയുടെ ഭാഗം പറയാന്‍ ശ്രമിക്കുന്നത് ആറു രാഷ്‌ട്രങ്ങളില്‍ പ്രസിദ്ധീകരണം നടത്തുന്നു എന്നവകാശപ്പെടുന്ന `മാധ്യമം' ദിനപത്രമാണ്. മലയാളിയടക്കമുള്ള സിമിയുടെ 13 ഉന്നത നേതാക്കളെയാണ് പോലീസ് അറസ്റ്റു ചെയ്‌തത്. സിമിയുടെ മുന്‍മേധാവി സഫ്‌ദര്‍ നഗോരി, സഹോദരനും ആദ്ധ്രപ്രദേശില്‍ സംഘടനയുടെ ചുമതലക്കാരനുമായ കമറുദ്ദീന്‍ നഗോരി തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ പ്രമുഖരാണ്.
സിമി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത വാര്‍ത്തയറിഞ്ഞ് മാധ്യമം പത്രാധിപര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായതിനെ തുടര്‍ന്നാണ് `നിലക്കാത്ത സിമി വേട്ട' എന്ന പേരില്‍ മുഖപ്രസംഗം തന്നെ എഴുതി പിടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഗടനയിലോ മതേതരത്വത്തിലോ വിശ്വാസമില്ലാത്ത സംഛടനയാണ് സിമി.
സംഘടനയുടെ അഭിപ്രായ പ്രകാരം അല്‍-ഖ്വയ്‌ദ നേതാവ് ഒസാമ ബിന്‍ ലാദനാണ് മികച്ച നേതാവ്.ഇത്തരത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തകരെ പിടികൂടുകയാണെങ്കില്‍ അവര്‍ക്കു മേല്‍ ചുമത്തുന്ന കുറ്റങ്ങള്‍ തന്നെയാണ് ഇത്തവണയും ചുമത്തിയിട്ടുള്ളത്. അതിനു പകരം അവര്‍ക്കു മേല്‍ മോഷണം, പിടിച്ചു പറി തുടങ്ങിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണോ മാദ്യമം പത്രാധിപര്‍ പറയുന്നതെന്ന് തോന്നുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത മുസ്ലീം യുവാക്കളെ പിന്നീട് നിഡൂഢ കേന്ദ്രങ്ങളില്‍ നിന്ന് പിടികൂടിയതായി വാര്‍ത്ത സഡഷ്‌ടിക്കുകയാണ് ചെയ്യുന്നതെന്ന് സി പി ഐ ചൂണ്ടിക്കാട്ടുന്നു എന്ന് മുഖപ്രസംഗം പറയുന്നു. സാധാരണ എഡിറ്റോറിയലില്‍ പത്രത്തിന്റെ അഭിപ്രായം തുറന്നു പറയാറാണ് പതിവ്. എന്നാല്‍ ഇവിടെ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന നിലയിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മാധ്യമം പറയേണ്ടകാര്യം സി പി ഐയെ മുന്‍ നിര്‍ത്തി ഇവിടെ പറഞ്ഞത്. മഹാഭാരതത്തില്‍ അര്‍ജുനന്‍ ശിഖണ്‌ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്‌തതു പോലെ.
`ഇസ്ലാമും കമ്മ്യൂണിസവും' ചേര്‍ത്തു കെട്ടി സാംസ്‌കാരിക മുന്നണിയുണ്ടാക്കാന്‍ ഇന്ന് ഇടതുപക്ഷ കലാസാഹിത്യകാരന്മാര്‍ ഇന്ന് ആനയിച്ചെഴുന്നള്ളിക്കുന്നത് ജമാ അത്തെ ഇസ്ലാംമിക്കാരായ മുസ്ലീം തെഗാഡിയമാരെയാണ്.ബാംഗ്ലൂരിലെ ഐ ടി മേഖലയില്‍ വിദഗ്‌ധരായ മുസ്ലീം യുവാക്കള്‍ രംഗം വിടുന്നതായാണ് സൂചന എന്നും പത്രം പറഞ്ഞിരിക്കുന്നു. ഇതിനെകുറിച്ച് ഒ അബ്‌ദുല്ല ഒരിക്കല്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയിട്ടുമുണ്ട്. ( ഒ അബ്‌ദുല്ലയെ അറിയില്ലേ വിവാദങ്ങള്‍ മാത്രം എഴുതിപിടിപ്പിക്കുന്ന ഒരാള്‍.). സിമിയുടെ സാദാ പ്രവര്‍ത്തപര്‍ പോലും സാങ്കേതിക വിദ്യയിലും മറ്റും അതിവിദഗ്‌ധരായിട്ടുള്ളവരാണ്. സ്ഥാപക പ്രസിഡന്റ് മുഹമ്മദ് അഹമ്മദുല്ല സിദ്ദിഖി വെസ്റ്റേണ്‍ ഇല്ല്യനോയ്‌ഡ് യൂനിവേഴ്‌സിറ്റിയിലെ ജേണലിസം ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ പ്രൊഫസറായിരുന്നു. ഇക്കാരണങ്ങളാണ് മുസ്ലീം യുവാക്കള്‍ രംഗം വിടുന്നതെന്നാണ് അബ്‌ദുല്ല പറഞ്ഞു വെക്കുന്നത് (മോഷ്‌ടിക്കാത്തവന്‍ ഭയക്കേണ്ട കാര്യമുണ്ടോ).
ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള പത്രമാണ് മാധ്യമം. ഈ സംഘടനയെ കുറിച്ച് രമ്‌ടു വാക്ക്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ആര്‍ എസ് എസിനൊപ്പം നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമി, നേതാക്കളുടെ ജയില്‍ മോചനത്തിനായി ഉണ്ടാക്കിയ ഒത്തു തീര്‍പ്പു വ്യവസ്ഥയിലാണാദ്യമായി ഇന്ത്യയെന്നൊരു സ്വതന്ത്ര റിപ്പബ്ലിക്കിനെയും ഭരണ ഘടനയെയും അംഗീകരിക്കാനും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമുണ്ടെന്ന് വാചാ സമ്മതിക്കാനും തയ്യാറായത്. അക്കാലം വരെ അവര്‍ക്ക് ഇസ്ലാമികം എന്നതില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമായിരുന്നില്ല. സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതു പോലും `ഹരാമമായി പ്രഖ്യാപിച്ച് നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴിലു നിഷേധിച്ച അതേ ആളുകളാണ് സമുദായത്തിന് സര്‍ക്കാര്‍ വിഹിതം കിട്ടിയില്ല എന്നു മുറവിളി കൂട്ടുന്നത്.
ഇതിനു മുമ്പും ഇതു പോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ശക്തമായ ഭാഷയില്‍ വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തുന്ന മുഖപ്രസംഗങ്ങള്‍ മാധ്യമത്തില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. സംഘപരിവാറിന്റെ `അമ്മിഞ്ഞക്കൂറ്' എം എഫ് ഹുസൈന്‍ എന്ന ചിത്രകാരന്റെ വസതിക്കു നേരെ തിരിഞ്ഞ സന്ദര്‍ഭത്തിലാണ് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് മാധ്യമം പത്രാധിപര്‍ക്ക് ബോധോദയമുണ്ടായത്. അന്നീ പത്രം എഴുതിയ മുഖപ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് താഴെ എഴുതിയിരിക്കുന്നത്.
`` ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിര പരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ ഉള്‍പ്പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണ പ്രകടനത്തിന് മറ്റു വിശദീകരണങ്ങളില്ല''........`` ഇക്കാലത്ത് കവല ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്‌ത്രീകള്‍ വിവസ്‌ത്രകളായി കുളിക്കുന്നത് ഒളിഞ്ഞു നോക്കാന്‍ മരത്തില്‍ കയറി ഇരിക്കുന്നവനും തരം കിട്ടിയാല്‍ പാല്‍ കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്‌ണനെ വ്യാസന്‍ പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണ് കാണേണ്ടത്..........കല്ല് കരട് കാഞ്ഞിരകുറ്റികളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരന്റെ ആരാധനാ മൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനുമെല്ലാം പെടും....'' (മാധ്യമം മുഖപ്രസംഗം 1998 മേയ് 4). ഇതെഴുതി പിടിപ്പിച്ചവരുടെ വിവരക്കേട് തിരിച്ചറിഞ്ഞതാണ് ഒരു സമുദായം നേടിയ കഴിവ്. നിരോധിത സംഘടന.യുടെ പേരില്‍ നടത്തുന്ന നടപടികലെകുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുന്ന മാധ്യമം ഒന്ന് പിരകോട്ട് ചിന്തിക്കുന്നത് നന്നായിരിക്കും.
Posted by പി വി ആര്‍ | Permalink | | 0 comments
Labels: മാധ്യമ വിചാരം
2008-04-03
കസ്‌തൂരി മഞ്ഞളിന്റെ കാന്തിയില്‍ വഞ്ചിതരാകുന്ന പെണ്‍കുട്ടികള്‍
Posted by പി വി ആര്‍ | Permalink | | 0 comments
Labels: അന്വേഷണം