ഝാര്‍ഖണ്ഡിലെ രാഷ്ട്രീയ നാടകം പുതിയ വഴിത്തിരിവില്‍
ഷിബു സോറന്റെ നേതൃത്വത്തിലുള്ള ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മധുകോഡ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഝാര്‍ഖണ്ഡില്‍ വീും രാഷ്‌ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. സോറന്‍ കാരാട്ടിനെ പോലെയല്ല. പിന്‍വലിക്കും എന്നു പറഞ്ഞാല്‍ തിരഞ്ഞെടുപ്പ് അടുക്കാനൊന്നും മൂപ്പര്‍ കാത്തുനില്‍ക്കില്ല. അതോടു കൂടി ഏതാനും ദിവസങ്ങളായി നടന്നുവന്ന രാഷ്‌ട്രീയ നാടകത്തിന് അതോടെ പുതിയവഴിത്തിരിവായിരിക്കുകയാണ്.
പിന്തുണ പിന്‍വലിക്കാന്‍ സോറന് അതിന്റേതായ കാരണമു്. ലോക്‌സഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ യു പി എ സര്‍ക്കാറിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം സോറന് കേന്ദ്രമന്ത്രി സ്ഥാനമോ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി പദമോ വാഗ്‌ദാനം ചെയ്‌തിരുന്നു. പറഞ്ഞ വാക്ക് പാലിക്കാത്തതാണ് ജെ എം എമ്മിന്റെ ഇപ്പോഴത്തെ പിന്തുണ പിന്‍വലിക്കലിനു കാരണം. കോണ്‍ഗ്രസ് നേതൃത്വം ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ജൂലൈ 22നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സോറന്റെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ അഞ്ച് എം പിമാര്‍ സര്‍ക്കാറിനു പിന്തുണ നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വട്ടം കറക്കി സോറന്‍ പെട്ടെന്നാണ് മുഖ്യമന്ത്രി പദത്തില്‍ ഉറച്ചുനിന്നത്. യു പി എ സര്‍ക്കാറിനു പിന്തുണ പ്രഖ്യാപിച്ചതിനു പകരമായി മധു കോഡയെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് സോറന്‍ പരസ്യമായി ആവശ്യമുന്നയിക്കുകയായിരുന്നു. ജെ എം എമ്മിന്റെ 17 എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ കോഡ മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്‌ടമാകും. അതോടെ ഝാര്‍ഖണ്ഡ് രൂക്ഷമായ രാഷ്‌ട്രീയ പ്രതിസന്ധിയിലാകും.
പുതിയ സംസ്ഥാനങ്ങളിലൊന്നായ ഝാര്‍ഖണ്ഡില്‍ സമീപ കാലത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കേന്ദ്ര യു പി എ മന്ത്രിസഭയില്‍ അംഗമായിരുന്ന ഷിബു സോറന്‍ നാട്ടില്‍ച്ചെന്ന് ജെ എം എം മന്ത്രിസഭയുാക്കി. വിശ്വാസവോട്ട് നേടുന്നതിനു മുമ്പു തന്നെ കോടതിവിധിയെ തുടര്‍ന്ന് രാജിവെക്കേി വന്നു. ഇതേ തുടര്‍ന്നാണ് ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത 82 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ 30 അംഗങ്ങളുള്ള ബി ജെ പിയുടെ നേതൃത്വത്തില്‍ മു മന്ത്രിസഭ അധികാരത്തില്‍ വന്നത്. മു മന്ത്രിസഭയില്‍ നിന്ന് സ്വാതന്ത്രരായ മധു കോഡ ഉള്‍പ്പെടെ നാലുപേര്‍ രാജിവെച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും അതിനുമെനക്കെടാതെ രാജിവെച്ച് പുറത്തേക്കിറങ്ങി. അതോടെ ജെ എം എമ്മും കോണ്‍ഗ്രസും രാഷ്‌ട്രീയ ജനതാദളും ചില സ്വതന്ത്രരും ഉള്‍പ്പെടുന്ന ഐക്യ പുരോഗമന സഖ്യം (യു പി എ) മന്ത്രിസഭയുാക്കാന്‍ അവകാശവാദമുന്നയിച്ചു രംഗത്തെത്തി. മുയെ ഒഴിവാക്കാന്‍ മുന്‍കൈയെടുത്ത സ്വതന്ത്രനായ കോഡയെ തന്നെ സഖ്യം നേതാവായി തിരഞ്ഞെടുത്തു.
മു രാജിവെച്ച ഒഴിവില്‍ കോഡ അധികാരത്തില്‍ വന്നത് 43 അംഗങ്ങളുടെ പിന്‍ബലത്തോടെയാണ്. കേവല ഭൂരിപക്ഷത്തിനു വേതിലും ഒരാളുടെ പിന്തുണ മാത്രം അധികം. ആദ്യം മുതല്‍ തന്നെ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ നടത്തിയ കുതിരക്കച്ചവടത്തേക്കാള്‍ വലിയ കച്ചവടമാണ് ഝാര്‍ഖണ്ഡില്‍ നടന്നത്. ഇപ്പോള്‍ നടന്നുകൊിരിക്കുന്നതും ഇനി നടക്കാന്‍ പോകുന്നതും അതു തന്നെയാണ്. ഒന്നോ രാേ ആളുടെ മാത്രം കൂറുമാറ്റം മതി ഇവിടെ സര്‍ക്കാറിനെ നിലത്തിടാന്‍. ജനാധിപത്യത്തിന്റെ നിലനില്‍പ്പ് ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഝാര്‍ഖണ്ഡില്‍ മന്ത്രിസഭ നിലംപൊത്തുകയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു സംസ്ഥാനം കൂടി ഇല്ലാതാകും.
0 comments:
Post a Comment