ടെന്നീസ് കോര്‍ട്ടിലെ യുവ മാന്ത്രികന്‍
ikiആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുതിയ അവകാശിയായി ദ്യോക്കോവിച്ച് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫ്രാന്‍സിന്റെ അട്ടിമറി വീരന്‍ ജോ വില്‍ഫ്രെഡ് സോംഗയെ പുരുഷ വിഭാഗം ഫൈനലില്‍ തോല്‍പ്പിച്ചാണ് സെര്‍ബിയയുടെ താരം നൊവാക്ക് ദ്യോക്കോവിച്ച് ജേതാവായത്. (4-6, 6-4, 6-3, 7-6).നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ റോജര്‍ ഫെഡററെ സെമിയില്‍ അട്ടിമറിച്ചെത്തിയ ദ്യോക്കോവിച്ചും രണ്ടാം നമ്പര്‍ താരം റാഫേല്‍ നഡാലിനെ അട്ടിമറിച്ചെത്തിയ സോംഗയും ഫൈനലില്‍ ഉജ്ജ്വലപോരാട്ടമാണ് പുറത്തെടുത്തത്.ആദ്യമായാണ് സെര്‍ബിയയില്‍ നിന്ന് ഒരു താരം ഗ്രാന്റ്‌സ്ലാം കിരീടം നേടുന്നത്. ഇതോടെ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ ഇരുപതുകാരന്‍ സ്വന്തമാക്കി. അമേരിക്കയുടെ ജിം കൊറിയറുടെ റെക്കോര്‍ഡാണ് ദ്യോക്കോവിച്ചിന് മുന്നില്‍ വഴിമാറിയത്. എതിരാളികളില്ല എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫെഡററോട് കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 1987 മെയ് 27 നാണ് സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ജനിച്ച ദ്യോക്കോവിച്ച് തന്റെ കരിയറിലെ ആദ്യ ഗ്രാന്റ്‌സ്ലാം കിരീടം സ്വന്തമാക്കിയതോടെ എക്കാലത്തെയും മികച്ച ടെന്നീസ് താരമാകാനുള്ള പ്രയാണത്തിലാണ്. സ്രദാന്റെയും ഭിജ്‌നയുടെയും മൂന്നു മക്കളില്‍ ആദ്യ മകനായി ജനിച്ച ദ്യോക്കോവിച്ചിന്റെ ഇളയ രണ്ടു സഹോദരന്മാരും പ്രൊഫഷണല്‍ ടെന്നീസ് കളിക്കാരാണ്. നാലാം വയസില്‍ ടെന്നീസ് കളിക്കാനാരംഭിച്ച ദ്യോക്കോവിച്ച് പന്ത്രണ്ടാം വയസില്‍ നിക്കോളാ പിലിക്‌സ്റ്റിന്റെ ടെന്നീസ് അക്കാദമിയിസല്‍ പരിശീലനം നേടി. പതിനാലാം വയസ്സില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് സിംഗിള്‍സിലും ഡബിള്‍സിലും കിരീടം നേടുക വഴി അന്താരാഷ്‌ട്ര കരിയറിന് തുടക്കമായി. 2006ലെ ഹോപ്പ്‌മാന്‍ കപ്പില്‍ നേരിയ വ്യത്യാസത്തിനാണ് ദ്യോക്കോവിച്ചിന് ഫൈനല്‍ നഷ്‌ടമായത്. തന്റെ വിജയങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചത് വഴി 2006ല്‍ റാങ്കിംഗ് നിലയിലും മെച്ചമായി. റാങ്കിംങ്ങില്‍ 78ല്‍ നിന്ന് തുടങ്ങിയ ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറിലും വിംബിള്‍ഡണിന്റെ നാലാം റൗണ്ടിലും എത്തുക വഴി ആദ്യ 40റാങ്കിനുള്ളിലെത്തി. തന്റെ നേര്‍ക്കുയര്‍ന്ന അഭിപ്രായ പ്രകടനങ്ങളൊന്നും തന്നെ ദ്യോക്കോവിച്ചിന്റെ കളിയെ ബാധിച്ചിരുന്നില്ല. കഴിഞ്ഞ വിംബിള്‍ഡണു ശേഷം നടന്ന ആമേര്‍സ്‌ഫൂര്‍ട്ട് കിരീടം ഒരു സെറ്റു പോലും നഷ്‌ടപ്പെടാതെയാണ് ദ്യോക്കോവിച്ച് നേടിയത്. ഫൈനലില്‍ നിക്കോളസ് മസുവിനെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ന്ന് മേട്‌സ്‌കപ്പിലെ വിജയത്തിലൂടെ 20റാങ്കിനുള്ളിലെത്തുകയും ചെയ്‌തു ഈ സെര്‍ബിയക്കാരന്‍. അഡലെയ്‌ഡില്‍ നടന്ന മത്സരത്തില്‍ ആസ്‌ത്രേലിയന്‍ താരം ക്രിസ് ഫൈനലില്‍ തോല്‍പ്പിച്ച് 2007 നന്നായി തുടങ്ങിയ ദ്യോക്കോവിച്ച് ഈവര്‍ഷം തന്നെ ആദ്യ പത്ത് റാങ്കിനുള്ളിലുമെത്തി. റാഫേല്‍ നദാലുമായി മത്സരിച്ച ഇന്ത്യന്‍ വെല്‍സ് ഫൈനലില്‍ കിരീടം നഷ്‌ടപ്പെട്ടെങ്കിലും മിയാമിയില്‍ നദാലിനെ പരാജയപ്പെടുത്തി ഇതിനു സുന്ദരമായി പകരം വീട്ടുകയും ചെയ്‌തു. 2007ലെ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ ഫെഡററോഡ് തോറ്റെങ്കിലും ഇപ്രാവശ്യത്തെ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ ദ്യോക്കോവിച്ചിനായിരുന്നു വിജയം. ഈ ഗ്രാന്‍ഡ്‌സ്ലാം സ്വന്തമാക്കിയതോടെ എക്കാലത്തേയും മികച്ച താരമാകാനുള്ള പുറപ്പാടിലാണ് ദ്യോക്കോവിച്ച്. കളം നിറഞ്ഞ് കളിക്കുന്ന ദ്യോക്കോവിച്ചിന്റെ വജ്രായുധം കരുത്തുറ്റ സെര്‍വ്വുകളാണ്. ദ്യോക്കോവിച്ചിന്റെ ഫോര്‍ഹാന്‍ഡുകള്‍ക്കും ഗ്രൗണ്ട് ഷോട്ടുകള്‍ക്കും മുന്‍പില്‍ എതിരാളികള്‍ നിശബ്‌ദരാകുമ്പോള്‍ ടെന്നീസില്‍ ഒരു താരം ഉദിച്ചുയരുകയായി. പ്രതിഭകള്‍ക്ക് ക്ഷാമമില്ലാത്ത പുരുഷടെന്നീസില്‍ പുതിയൊരു പ്രതിഭയായി.
0 comments:
Post a Comment